നിർമ്മാണ തൊഴിലാളി യൂണിയൻ (എഐടിയുസി) ധർണ്ണാ സമരം നടത്തി

പയ്യന്നൂർ.തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ് പിരിച്ചെടുത്ത് ക്ഷേമനിധി ബോഡിനെ രക്ഷിക്കുക
പെൻഷനും ആനുകുല്യങ്ങളും ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എ ഐ ടി യു സി പയ്യന്നൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ വില്ലേജ് ഓഫീസിന് മുന്നിൽധർണ്ണ നടത്തി.
സി പി ഐ പയ്യന്നൂർ മണ്ഡലം സെക്രട്ടറി എം. രാമകൃഷണൻ ഉദ്ഘാടനം ചെയ്തു.
യുനിയൻ സെക്രട്ടറി കെ. പി. നാരായണൻ അധ്യക്ഷ ത വഹിച്ചു. ബി കെ എം യു ജില്ലാ സെക്രട്ടറി കെ വി ബാബു,
എ .ഐ . ടി. യു .സി. മണ്ഡലം സെക്രട്ടറി എൻ. പി ഭാസക്കരൻ,കെ .വി. പത്മനാഭൻ, പപ്പൻ കുഞ്ഞിമംഗലം, ശ്രീജിത്ത് കുഞ്ഞിമംഗലം,
ജയൻ കന്നരു,
കെ പി രാഘവൻ എന്നിവർ സംസാരിച്ചു