മദ്യ കുപ്പികളുമായി രണ്ടു പേർ അറസ്റ്റിൽ

കണ്ണൂർ. മാഹി മദ്യവുമായി വിൽപനക്കാരൻ പിടിയിൽ. കണ്ണൂർ സിറ്റി കൊത്തിരപളളിവയലിലെ ഫാത്തിമാസിൽ സി.ടി.പി. സെയ്ദ് ഉമ്മറിനെ (58)യാണ് ടൗൺ എസ്.ഐ. അരുൺ നാരായണനും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരം 5.30 മണിയോടെ കെഎസ്.ആർ.ടിസി ബസ് സ്റ്റാൻ്റിലെ ശുചി മുറിക്ക് സമീപം വെച്ചാണ് 14 കുപ്പി മാഹി മദ്യവുമായി പ്രതി പോലീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
തളിപ്പറമ്പ്. മാഹി മദ്യവുമായി പോകുകയായിരുന്ന മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി.കുറുമാത്തൂർ തേറളായിയിലെ പി.രാജനെ(55)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിപിൻ കുമാറും സംഘവും പിടികൂടിയത്.പ്രതിയിൽ നിന്ന് മൂന്നര ലിറ്റർ മദ്യം പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.