പീഡനപരാതിയിൽ നാല് പോക്സോ കേസുകൾ കൂടി

ആദൂർ.സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതിയിൽ നാല് പോക്സോ കേസുകൾ കൂടി ആദൂർപോലീസ് രജിസ്റ്റർ ചെയ്തു ഒരാൾ അറസ്റ്റിൽ. പൊവ്വൽ സ്വദേശി അക്തർ എന്ന അബ്ദുൾ ഷഫീഖിനെ (28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഈ വർഷം ജനുവരി 9 നും 26 നുമാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. രണ്ടാമത്തെ കേസിൽ പൊവ്വലിലെ തൈസീർ (28), മുളിയാറിലെ ദിഷാദ് എന്നിവരാണ് പ്രതികൾ കഴിഞ്ഞ വർഷം മെയ് 25നാണ് ഇരുവരും ആൺ കുട്ടിയെ പീഡിപ്പിച്ചത്. മൂന്നാമത്തെ പോക്സോ കേസിൽ പ്രതികളായ പൊവ്വലിലെ തൈസീർ, മുളിയാറിലെ മെഹറൂഖ് എന്നിവർ ഇക്കഴിഞ്ഞ ഫെബ്രവരി 12 നും മാർച്ച് 23നുമാണ് പീഡിപ്പിച്ചത്.നാലാമത്തെ പോക്സോ കേസിൽ പ്രതിയായ പൊവ്വലിലെ അനീച്ചു എന്ന അച്ചു (25), പൊവ്വലിലെ തൈയ്സീർ (28) എന്നിവർ ഇക്കഴിഞ്ഞ ഏപ്രിൽ 2 നും 23 നുമാണ് പീഡിപ്പിച്ചത്.ആദ്യ പോക്സോ
കേസിൽ ഒളിവിൽ കഴിയുന്ന മുളിയാർ പഞ്ചായത്ത് അംഗത്തെ ഇനിയും പിടികൂടാനായില്ല.ഇതോടെ കൗമാരക്കാരിൻ്റെ പരാതിയിൽ പോക്സോ കേസുകളുടെ എണ്ണം ആറായി.