ഗാര്‍ഹീക പീഡനം:ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

പയ്യന്നൂര്‍:വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണ്ണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം യുവതിയെ ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഗാർഹീക പീഡന നിരോധന നിയമപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തു. കണ്ടങ്കാളിയിലെ 32കാരിയുടെ പരാതിയിലാണ് ഭര്‍ത്താവ് ചെറുകുന്നിലെ സുവിന്‍, പിതാവ് സുകുമാരന്‍,അമ്മ ശ്രീലത, സഹോദരി സൂര്യ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തത്.
2018 ജൂണ്‍ 25-നായിരുന്നു വിവാഹം. ശേഷം ചെറുകുന്നിലെ വീട്ടില്‍വെച്ചും വിദേശത്ത് തായ്‌ലന്റിലെ താമസസ്ഥലത്തുവെച്ചും ശാരീരികമായും മാനസികമായും ഭര്‍ത്താവ് പീഡിപ്പിക്കുകയാണെന്നും ഭര്‍തൃവീട്ടുകാര്‍ അതിന് കൂട്ടുനില്‍ക്കുന്നുവെന്നുമാണ് യുവതിയുടെ പരാതി.