ദേശീയ നേതാക്കളെ മാറ്റി ചിലരെ പ്രതിഷ്ഠിക്കാന്‍ ശ്രമം:അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്

പയ്യന്നൂര്‍:ദേശീയ നേതാക്കളെ മാറ്റി പകരം മറ്റുചിലരെ പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ ഏടുകളേയും സംഭവങ്ങളേയും വളച്ചൊടിക്കാനും ഇവര്‍ ശ്രമിക്കുന്നു.ഇതിനായുള്ള കള്ളപ്രചരണങ്ങളെ യഥാര്‍ഥ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് മറികടക്കേണ്ടതുണ്ടെന്നും അതിനായുള്ള ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വി.സി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.എ.പി.നാരായണന്‍, എം.പി. ഉണ്ണികൃഷ്ണന്‍,പി ലളിത ടീച്ചര്‍.അഡ്വ ഗോപിനാഥ്. കെ.ജയരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
1928 ല്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തിന്റെ തൊണ്ണൂറ്റി അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ തുടക്കമായി ഗാന്ധിപാര്‍ക്കിലെ ഗാന്ധിപ്രതിമയിലും നെഹ്റു സ്തൂപത്തിലും പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു അദ്ദേഹം. നാളെ രാവിലെ 10.30ന് ഗാന്ധിപാര്‍ക്കില്‍ ‘നെഹ്‌റുവിന്റെ ഇന്ത്യ’ എന്ന വിഷയത്തില്‍ നടക്കുന്ന ചരിത്ര സെമിനാര്‍ എം.കെ.രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും.