വ്യാജ ഉത്തരവ് ഹാജരാക്കിയ സ്ഥല ഉടമക്കെതിരെ കേസ്.

പാനൂർ. സ്ഥലത്തിന് നികുതി അടക്കാൻ തലശേരി സബ് കലക്ടറുടെ വ്യാജ ഉത്തരവ് ഹാജരാക്കിയ സ്ഥല ഉടമക്കെതിരെ
വില്ലേജ് ഓഫീസറുടെ പരാതിയിൽപാനൂർ പോലീസ് കേസെടുത്തു മൊകേരി വില്ലേജ് ഓഫീസറുടെ പരാതിയിലാണ് മൊകേരിയിലെ പുതുക്കുടി ഷക്കീറിനെ തിരെ കേസെടുത്തത്.നികുതി ഇളവ് ലഭിക്കാൻ വേണ്ടി ഇക്കഴിഞ്ഞ 18 ന്കൃത്രിമമായി തലശേരി സബ്കലക്ടറുടെ വ്യാജ ഉത്തരവ് ഹാജരാക്കി തട്ടിപ്പിന് ശ്രമിച്ചുവെന്ന പരാതിയിലാണ് കേസ്.വില്ലേജ് ഓഫീസിൽ ഹാജരാക്കിയ ഉത്തരവിൽ പ്രത്യക്ഷത്തിൽ സംശയം തോന്നിയ വില്ലേജ് ഓഫീസർ സൂഷ്മ പരിശോധനയിൽ വ്യാജ ഉത്തരവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.