വിജയികൾക്ക് അനുമോദനവും പാരന്റ്സ് അസംബ്ലിയും സംഘടിപ്പിക്കുന്നു

കക്കാട്:വെഫി-എസ് വൈ എസ് കക്കാട് സർക്കിളിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും രക്ഷിതാക്കൾക്കുള്ള പാരന്റ്സ് അസംബ്ലിയും മെയ് 29 തിങ്കളാഴ്ച ഉച്ചക്ക് 2.30നു പുഴാതി ഗവ ഹയർ സെക്കന്ററി സ്കൂൾ കോൺഫറൻസ് ഹാളിൽ നടക്കും. പ്രമുഖ കരിയർ കൗൺസിലർ റഫീഖ് സികെഎം വിഷയവതരണം നടത്തും.രക്ഷിതാക്കൾക്ക് വിദ്യാർത്ഥികളുടെ കരിയറുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റും കരിയർ വിദഗ്ധരുമായി നേരിട്ട് ചോദിച്ചറിയാം.