ശമ്പള വിതരണം പുനസ്ഥാപിക്കുക; കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു

പരിയാരം: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളവിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ കോളേജ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. തുടർന്ന് ഓഫീസിനുമുന്നിൽ പ്രതിഷേധയോഗം ചേർന്നു. യോഗത്തിൽ ഡോക്ടർമാരുടെ സംഘടനയായ ആംസ്റ്റയുടെ പ്രസിഡൻറ് ഡോ. രമേശൻ കെ., സിക്രട്ടറി ഡോ അനൂപ് ജെ. മറ്റം, ഡോ പ്രെറ്റി മാത്യു എന്നിവർ സംസാരിച്ചു. ഡോ അരുൺകുമാർ പി., ഡോ ബിഫി ജോയ്, ഡോ ഷാമിൻ ജേക്കബ്, ഡോ മുഹമ്മദ് ഷഫീഖ്, എന്നിവർ നേതൃത്വം നൽകി