മദ്രസ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം: അബ്ദുശ്ശുക്കൂർ ഫൈസി

പഴയങ്ങാടി : മതധാർമ്മീകതയും പരസ്പര സ്നേഹവും ബഹുമാനവും സഹവർത്തിത്വവും രാജ്യ സ്നേഹവും നിരന്തമായി വിദ്യാർത്ഥികളിൽ സന്നിവേശിപ്പിച്ച് രാജ്യത്തിന് മികച്ച സമുഹത്തെ സമർപ്പിക്കുന്ന മദ്‌റസാ പ്രസ്ഥാനത്തെ കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ട് പോകാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷറർ അബ്ദുശ്ശുക്കൂർ ഫൈസി പുഴ്പഗിരി പ്രസ്താവിച്ചു. മാടായി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മാടായി റെയ്ഞ്ച് പ്രഥമ ജനറൽ ബോഡി യോഗം പഴയങ്ങാടി ഫാറൂഖ് പള്ളി ജമാലിയ്യ മദ്റസയിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഫത്തിശ് ശംസുദ്ദീൻ ദാരിമി അധ്യക്ഷനായി. സകരിയ്യ ദാരിമി പെടേന ജനറൽ ടോക്ക് നടത്തി. നൂറുദ്ദീൻ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. അബ്ദുന്നാസിർ സഖാഫി ഖിറാഅത് നിർവ്വഹിച്ചു. റെയിഞ്ച് മുൻ പ്രസി ഡണ്ട് ശംസുദ്ദീൻ മൗലവിയെ യു. ഹൃസൈൻ ഹാജി ആദരിച്ചു. പുതിയ ഭാരവാഹികളായി നൂറുദ്ദീൻ ദാരിമി മുട്ടം ( പ്രസി ), അബ്ദുസ്സമദ് മുട്ടം ഫാറുഖ് പള്ളി (ജന സെ), യു. ഹുസൈൻ ഹാജി (ട്രഷറർ) , സി. അബ്ദുല്ല മൗലവി അങ്ങാടി , അബ്ദുസ്സത്താർ മദനി പുല്ലാഞ്ഞിട (വൈ.പ്രസി), ശറഫുദ്ദീൻ നിസാമി കരമുട്ടം, അബ്ദുൽ ഖാദർ മൗലവി മുട്ടം (സെക്രട്ടറിമാർ ), അബ്ദുന്നാസിർ സഖാഫി നെരുവമ്പ്രം (ഐ.ടി. കോഡിനേറ്റർ) , അബ്ബാസ് മൗലവി നെക്കി ബസാർ (പരീക്ഷാ ബോർഡ് ചെയർമാൻ), കെ.ടി.പി. ആശിഖ് മൗലവി മുട്ടം (വൈ.ചെയർമാൻ) , എം.കെ. അബ്ദുൽ മജീദ് മൗലവി കക്കാടപ്പുറം ( SKSBV ചെയർമാൻ ), നവാസ് നിസാമി ഏഴോം മൂല ( കൺവീനർ) , സിറാജുദ്ദീൻ ബദ്രി വെങ്ങര (സുപ്രഭാതം കോ ഓഡിനേറ്റർ ) എന്നിവരെ തെരെഞ്ഞെടുത്തു, ക്ഷേമനിധി ബോർഡ് ചെയർമാനായി അബ്ദുർറ്മാൻ ലതീഫി ഏഴോം മൂലയെയും കൺവീനറായി ടി മുഹമ്മദ് മൗലവി ഹാജിക്ക പള്ളിയെയും ട്രഷററായി സലീം നെരുവമ്പ്രത്തെയും തെരെഞ്ഞെടുത്തു. സ്റ്റേറ്റ് സാംഥി സംഗമം ,എസ്.കെഎസ്.ബി.വി
തഹ്ദീസ് , എസ്.എൻ.ഇ.സി. വിദ്യാഭ്യാസ പദ്ദതി വിജയിപിക്കാൻ തീരുമാനിച്ചു. മുഅല്ലിം ഡേ സബ് കമ്മറ്റി ചെയർമാനായി യു. ഹുസൈൻ ഹാജി മാടായിപ്പള്ളിയെയും കൺ വീനറായി എസ്.എൽ.പി. മൊയ്തീൻ വെള്ളച്ചാലിനെയും ട്രഷററായി സലീം നെരുവമ്പ്രത്തെയും തെരെഞ്ഞെടുത്തു. വി പി പി ഹമീദ്, നാലയത്ത് അബ്ദുല്ല, യു. ഹമീദ് ഹാജി, വിഹമീദ് ഹാജി, എപി അബ്ദുർഹ്മാൻ ഹാജി, സി പി അബ്ദുർ റഹ്മാൻ , കെ. ഹംസക്കുട്ടി ഹാജി, മൊയ്തു ഹാജി കക്കാടപ്പുറം , എം.ശാദുലി, അശ്റഫ് മാടായി പള്ളി, മൊയ്തീൻ കര മുട്ടം പ്രസംഗിച്ചു. അബ്ദുസ്സമദ് മുട്ടം സ്വാഗതവും ശറഫുദ്ദീൻ നിസാമി നന്ദിയും പറഞ്ഞു.