കണ്ണൂരില്‍ യാത്രക്കാരെ കുത്തിനിറച്ച്‌ സ്വകാര്യ ബസ് സര്‍വ്വീസ് നടത്തി ; ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂര്‍ : സാമൂഹിക അകലം ലവലേശം പോലും ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച്‌ കണ്ണൂരില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മണക്കടവ്-തളിപ്പറമ്ബ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദ്വാരക ബസാണ് ആലക്കോട് ടൗണില്‍ വെച്ച്‌ പൊലീസ് പിടികൂടിയത്. വയോധികര്‍ ഉള്‍പ്പെടെ അമ്ബതിലധികം യാത്രക്കാരാണ് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ബസിലുണ്ടായിരുന്നത്. ബസ് ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് കര്‍ശന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചിട്ടുണ്ട്.ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുളള മേഖലയിലാണ് ബസ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ പകുതി യാത്രക്കാരെ മാത്രമേ ബസില്‍ കയറ്റാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശം ലംഘിച്ചാണ് കണ്ണൂരില്‍ ബസ് സര്‍വീസ് നടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: