‘നന്ദിയുണ്ട് ടീച്ചര്‍’: ദീപാ നിശാന്തിനെ ട്രോളി രമ്യ ഹരിദാസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയത്തിന് പിന്നാലെ ദീപാ നിശാന്തിനെ ട്രോളി നിയുക്ത എംപി രമ്യ ഹരിദാസ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് രമ്യയുടെ പരിഹാസം.നന്ദിയുണ്ട് ടീച്ചര്‍ എന്നാണ് ദീപയുടെ ചിത്രം സഹിതം രമ്യ ഹരിദാസിന് വോട്ട് തേടി ആരംഭിച്ച ഫേസ്ബുക്ക് പേജില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചരണം നടക്കുമ്പോള്‍ ദീപ നിശാന്ത് രമ്യയ്ക്ക് നേരെ നടത്തിയ വിമര്‍ശനം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ദീപയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്.രാഷ്ട്രീയം പറയേണ്ടിടത്ത് പാട്ടുപാടിയാല്‍ പോര, ശരിയായ രാഷ്ട്രീയം പറയണമെന്നായിരുന്നു ദീപ രമ്യയോട് പറഞ്ഞത്. തുടര്‍ന്ന് വ്യാപകമായി തന്നെ ദീപയ്‌ക്കെതിരെയും രമ്യയ്ക്ക് അനുകൂലമായും ക്യാമ്പെയ്‌ൻ നടന്നു. ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പി കെ ബിജുവിനെതിരെ ഒരു ലക്ഷത്തിലേറെ വോട്ടിന്‍റെ അട്ടിമറി ജയവും രമ്യ നേടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: