150 സിസിക്ക് താഴെയുള്ള എല്ലാ ഇരുചക്രവാഹനങ്ങളും രാജ്യത്ത് നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

രാജ്യത്ത് 150 സി സിക്ക് താഴെയുള്ള എല്ലാ ബൈക്കുകളും സ്‌കൂട്ടറുകളും നിരോധിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നതായി റിപ്പോർട്ട്. 2025 ഏപ്രിൽ ഒന്നുമുതൽ നിരോധനം നടപ്പിൽ വരുമെന്ന് ടൈംസ്‌ ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് റഷ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. 150 സിസിയും അതിനു താഴെയുള്ള പെട്രോൾ എഞ്ചിനുകളുള്ള എല്ലാ ഇരുചക്ര വാഹനങ്ങളുടെയും വിൽപ്പന നിരോധിക്കുമെന്നാണ് റിപ്പോർട്ട്. നിരോധനതിലുള്ള കരട് ബിൽ തയാറാണെന്നും സൂചനകളുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരോധന നീക്കം. ഈ ഇരുചക്രവാഹനങ്ങൾക്ക് ഒപ്പം പെട്രോൾ ഡീസൽ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ 2023 ഏപ്രിലിന് മുൻപ് നിരോധിക്കണമെന്ന നിർദേശമാണ് കരട് ബില്ലിലുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: