മോദിയുടെ രണ്ടാം വരവ്; പദ്ധതികള്‍ ഇങ്ങനെ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ കക്ഷിയായി ബിജെപി അധികാരം പിടിച്ചതിനു പിന്നാലെ വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ തവണ 100 ദിന പദ്ധതികളാണ് മോദി സര്‍ക്കാര്‍ ആവിഷ്കരിച്ചതെങ്കില്‍ ഇത്തവണ 1000 ദിന പരിപാടികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീശാക്തീകരണം മുതല്‍ ഭാരതീയനെ ബഹിരാകാശത്ത് എത്തിക്കുന്നത് വരെയുള്ള പദ്ധതികളാണ് മോദി മന്ത്രിസഭയുടെ പുതിയ അജണ്ട. 2022-ഓടെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകും എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം മോദി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകും എന്ന് വ്യക്തമായിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ധനകാര്യ മന്ത്രിയായി ഇത്തവണ അരുണ്‍ ജെയ്‍റ്റ്‍ലി ഉണ്ടാകില്ലെന്നും സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായി തുടരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മന്ത്രിമാരെ നിയമിക്കുന്നതിലൂടെ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള തയാറെപ്പിലാണ് മോഡി സർക്കാർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: