ഉദ്ഘാടനം കഴിഞ്ഞിട്ടും പണിയ പൂർത്തിയാവാതെ പാറാട്- ചെറുവാഞ്ചേരി റോഡ്

 
മെക്കാഡം ടാറിങ് നടത്തി നവീകരിച്ച റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടും പണി പൂർത്തിയായില്ല. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനുബന്ധറോഡായ പാറാട്-ചെറുവാഞ്ചേരി റോഡിലാണ് ഇരുവശങ്ങളിലെയും പണി പൂർത്തിയാകാതെയുള്ളത്.ഓവുചാലിനുവേണ്ടിയും മറ്റും കുഴിച്ചെടുത്ത മണ്ണ്‌ റോഡരികിൽ പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നു. മഴക്കാലം തുടങ്ങുന്നതിന് മുൻപ് ഇവ നീക്കം ചെയ്തില്ലെങ്കിൽ റോഡിലേക്ക് ഒലിച്ചിറങ്ങും. കയറ്റവും ഇറക്കവും ഉള്ള സ്ഥലങ്ങളിലടക്കം റോഡരിക് നിരപ്പാക്കുകയും ക്രമപ്പെടുത്തുകയും ചെയ്യാത്ത നിരവധി സ്ഥലങ്ങളുണ്ട്. ഇത്തരം ഭാഗങ്ങൾ സിമന്റ് ചെയ്തില്ലെങ്കിൽ മഴയിൽ മണ്ണ് ഒലിച്ച് കുഴികൾ രൂപപ്പെടും.നിലവിൽ റോഡരികിലൂടെ സുഗമമായി നടന്നുപോകാൻ പറ്റാത്തതുകാരണം യാത്രക്കാർ പ്രയാസപ്പെടുന്നു.റോഡിലെ വെള്ളം തടസ്സംകൂടാതെ ഓവുചാലിലേക്ക് കടത്തിവിടാനും കാൽനടയാത്ര സുഗമമാക്കാനും റോഡരികിലെ പണി പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ മഴയെത്തുംമുൻപേ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: