കണ്ണൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

ലൈബ്രററി കൗൺസിലിന്‍റെ പത്താമത് കണ്ണൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാവും.ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്,ശിശുക്ഷേമ സമിതി,ചലച്ചിത്ര അക്കാഡമി എന്നിവരുടെ സഹകരണത്തോടെ കുട്ടികളുടെ ചലച്ചിത്രോത്സവമാണ് ഇത്തവണ സംഘടിപ്പിക്കുന്നത്.കളക്ട്രേറ്റ് മൈതാനിയിൽ രാവിലെ പത്തിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന ചിത്രം ‘ചിമ്പാൻസി’ ആണ്.രണ്ടിന് ഓസ്കർ പുരസ്‌കാരം നേടിയ ദി അഡ്വെഞ്ചറസ് ഓഫ് റ്റിം റ്റിം ,നാലിന് സിനിമ ടിക്കറ്റ്,4.30 ന് ഡോ.കൊച്ചൗസേപ്പേ എന്നിവ പ്രദർശിപ്പിക്കും.വൈകിട്ട് സാംസ്‌കാരിക സമ്മേളനം ഉദ്ഗാടനം ചെയ്യും.തുടർന്ന് ഫോക്‌ളാർ അക്കാഡമിയുടെ സഹകരണത്തോടെ ഒറ്റപ്പടി കലാ കൂട്ടായ്മയുടെ നാടൻ കലാമേള അരങ്ങേറും.മത്സ്യത്തൊഴിലാളി,ആദിവാസി മേഖലയിലെ കുട്ടികളെ ഉൾപ്പെടുത്തിയ ചലച്ചിത്രാസ്വാദനം ക്യാമ്പ് വൈകിട്ട് 5.30 നു ശിക്ഷക് സദനിൽ നടക്കും. ഞായറാഴ്ച്ച രാവിലെ പത്തിന് ദേശീയ പുരസ്‌കാരം നേടിയ എലിസബത്ത് ഏകാദശി പ്രദർശിപ്പിക്കും.12 ന് പഹുന,2 .30 ന് ദി കിഡ് ,3.30 ന് ഗ്രേവ് ഓഫ് ദി ഫയർ ഫിലിപ്‌സ് എന്നിവ പ്രദർശിപ്പിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: