വോട്ടെണ്ണല്‍ കഴിഞ്ഞ് മൂന്നാം നാള്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയും കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 74.74രൂപയും ഡീസലിന് 71.50രൂപയുമാണ് ഇന്നത്തെ വില. പെട്രോളിന് 74.68രൂപയും ഡീസലിന് 71.44രൂപയുമായിരുന്നു ഇന്നലത്തെ വില. നാല് മെട്രോ നഗരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലകൂട്ടിയത്.പെട്രോളിന് 14-15 പൈസയും ഡീസലിന് 12-13 പൈസയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 71.53രൂപയാണ് ഇന്നത്തെ വില, ഇന്നലെ 71.39രൂപയായിരുന്നു. ഡീസല്‍ ലിറ്ററിന് 66.57 രൂപയാണ് ഇന്നത്തെ വില,ഇന്നലെ 66.45 ആയിരുന്നു.കൊല്‍ക്കത്തയില്‍ ഇന്ന് പെട്രോളിന് 14 പൈസ കൂടി ലിറ്ററിന് 73.60രൂപയായി. ഇന്നലെ 73.46 രൂപയായിരുന്നു.ഡീസലിന് ഇന്നലത്തേക്കാള്‍ 12 പൈസ വര്‍ദ്ധിച്ച്‌ 68.21 രൂപയായി. മുംബയിലും ഇന്ന് പെട്രോളിന് 14 പൈസയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ലിറ്ററിന് 77.14 രൂപയാണ് ഇന്നത്തെ വില.ഡീസലിന് ഇന്നലത്തേക്കാള്‍ 12പൈസ വര്‍ദ്ധിച്ച്‌ 69.63രൂപയായി. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് വെള്ളിയാഴ്ചത്തേക്കാള്‍ 15പൈസ വര്‍ദ്ധിച്ച്‌ 74.25രൂപയും ഡീസലിന് 13പൈസ വര്‍ദ്ധിച്ച്‌ 70.37രൂപയുമാണ് ഇന്നത്തെ വില.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില കുറയുന്നതിനിടെയാണ് രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില കുത്തനെ കൂടിക്കൊണ്ടിരിക്കുന്നത്.ഈ വര്‍ഷം ആരംഭിച്ചതിനു ശേഷം രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 4 രൂപയും ഡീസല്‍ വില ലിറ്ററിന് 5 രൂപയും വര്‍ദ്ധിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: