മോദി സർക്കാരിലെ പുതിയ മന്ത്രിമാർ ഇവരൊക്കെയാണ്…

ലോക്‌സഭാ വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറുന്ന സാഹചര്യത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കും. അധ്യക്ഷപദവി പൂര്‍ത്തിയാക്കിയ അമിത് ഷാ മന്ത്രിസഭയില്‍ രണ്ടാമനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പ്രധാനമന്ത്രി മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ആരംഭിച്ചു. അമിത് ഷായ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതല ലഭിക്കുമെന്നാണ് സൂചന. നിലവിലെ ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിങിന് പ്രതിരോധ വകുപ്പ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം, ഇതു സംബന്ധിച്ച്‌ അമിത് ഷാ ഇതുവരെ പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ച മറ്റു മന്ത്രിമാരും പുതിയ മന്ത്രിസഭയിലും തുടര്‍ന്നേക്കും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും കേന്ദ്രമന്ത്രിമാരാകില്ലെന്നാണ് വിവരം. സുഷമാ സ്വരാജ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നില്ല. ജെയ്റ്റ്‌ലിയ്ക്ക് പകരക്കാരനായി പീയൂഷ് ഗോയല്‍ ധനകാര്യമന്ത്രാലയത്തിന്റെയും മുന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ വിദേശകാര്യമന്ത്രാലയവും കൈകാര്യം ചെയ്‌തേക്കുമെന്നാണ് വിവരം.കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായ നിതിന്‍ ഗഡ്കരി, പ്രകാശ് ജാവദേക്കര്‍, ധര്‍മേന്ദ്ര പ്രധാന്‍, നരേന്ദ്ര സിങ് തോര്‍, രാജ്യവര്‍ധന്‍ റാത്തോഡ്, ജെ പി നഡ്ഡ, ജയന്ത് സിന്‍ഹ എന്നിവര്‍ പുതിയ മന്ത്രിസഭയിലും തുടരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: