തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന്

തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ചേരും. 11 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധതയും യോഗം ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണം പരിശോധിക്കാനാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. 52 സീറ്റാണ് ആകെ ലഭിച്ചത്.പ്രതിപക്ഷ കക്ഷി, നേതൃ സ്ഥാനങ്ങള്‍ക്ക് പോലും അര്‍ഹതയില്ല.
പാര്‍ട്ടി അധ്യക്ഷന്‍ പോലും സ്വന്തം മണ്ഡലത്തില്‍ തോറ്റത് കോണ്‍ഗ്രസിന് വലിയ ആഘാതമുണ്ടാക്കി. തൊട്ട് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു. പക്ഷെ പ്രവര്‍ത്തക സമിതി അംഗീകരിക്കാനിടയില്ല. എടുത്തുചാടിയുള്ള തീരുമാനം വേണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് നിര്‍ദ്ദേശിച്ചു. രാഹുല്‍ അധ്യക്ഷനായി തുടരാന്‍ തീരുമാനിച്ചുള്ള പ്രമേയം പാസാക്കിയേക്കും. പരാജയ കാരണം പരിശോധിക്കാന്‍ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ഒരു സമിതിയും രൂപീകരിക്കാനും സാധ്യതയുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: