അഴിക്കോട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അനധികൃതമായി വാഹനങ്ങൾ പൊളിക്കുന്ന കേന്ദ്രം പ്രവർത്തിക്കുന്നതായി പരാതി.

അഴിക്കോട് പഞ്ചായത്ത് പന്ത്രണ്ടാം  വാർഡിൽ വീട്ടു നമ്പർ 535ൽ – പുതുതായി സ്ഥലവും വീടും വിലക്ക് വാങ്ങിയവർ വ്യവസായിക അടിസ്ഥാനത്തിൽ വാഹനങ്ങൾ ഡംപ് ചെയ്യുകയും അത് പൊളിച്ചു പരിസരത്ത് വാഹന മാലിന്യ നിക്ഷേപങ്ങൾ ഉണ്ടാക്കുകയും സമാധാനമായി വസിക്കുന്ന അപർണ കമ്പിനിക്ക് ചുറ്റുമുള്ള താമസക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ശബ്ദ മലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്നു എന്ന് പരാതി. റെസിഡന്റൽ ഏരിയ ഒരു വ്യവസായിക ഏരിയ ആയി മാറിയ അവസ്ഥയാണ് ഇപ്പോൾ. ഒരു മാസം മുൻപ് ഇവിടെ വാഹനാവശിഷ്ടങ്ങൾക്കു തീപിടിച്ചു വൻ തീപിടിത്തം ഉണ്ടായിരുന്നു. തുടർന്ന് അഴീക്കോട് പഞ്ചായത്ത്‌ അധികൃതർ സ്ഥലം സന്ദർശിച്ചു ഇതിനു നിയമപരമായി അനുവാദം ഇല്ലാത്തതിനാൽ ഉടൻ നിർത്താൻ  ആവശ്യപെടുകയും ചെയ്തിരുന്നു. എന്നിട്ടും കഴിഞ്ഞ ദിവസം  വീണ്ടും വാഹനങ്ങൾ ഡംപ്  ചെയ്യുകയും നിർലോഭം വ്യവസായിക അടിസ്ഥാനത്തിൽ യന്ത്ര സമഗ്രകികൾ പൊളിച്ചു നീക്കുകയും ചെയ്യുന്നു . ഇത് ഇവിടെ ജനവാസ കേന്ദ്രത്തിൽ നിയമപരമായി നടുക്കുന്നതാണോ എന്നാണ് പ്രദേശ വാസികളുടെ ചോദ്യം. അടിയന്തിരമായി ഈ വിഷയത്തിൽ പഞ്ചായത്ത് ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: