മാത്തിൽ, കാങ്കോൽ, വെള്ളൂർ ഭാഗങ്ങളിൽ തെരുവ് നായ ശല് സെക്യൂരിറ്റിക്കാരനെയും തട്ടുകടക്കാരനെയും കടിച്ചു
പയ്യന്നൂർ: മാത്തിൽ തവിടിശേരിയിൽ തട്ടുകടയിൽ ജോലി ചെയ്യുന്ന യുവാവിനെയും കാങ്കോൽ മില്ലിലെ സെക്യുരിറ്റികാരനെയും തെരുവ് നായ് കടിച്ചു പറിച്ചു. തട്ടുകടയിൽ ഗ്ലാസ് കഴുകുന്നതിനിടെ രാത്രി 8 മണിയോടെ പെരുന്തട്ട പൊറക്കുന്നിലെ കമ്മൻ തട്ട ജിഷ്ണു (18) നെയും രാത്രി പത്ത് മണിയോടെ വെള്ളൂർ പുതിയങ്കാവിലെ ചെമ്മഞ്ചേരി ഹരിദാസ് (67)നെ കാങ്കോങ്കിലിൽ വെച്ചുമാണ് തെരുവ് നായയുടെ കടിയേറ്റത്. ഇരുവരെയും പയ്യന്നൂർ താലൂക്കാശുപത്രിയിൽ പ്രവേശിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal