വീട്ടിലെ സാധനങ്ങൾ തീർന്നോ? വിഷമിക്കേണ്ട, പൊലീസിന് വാട്സപ്പ്‌ ചെയ്താൽ സാധനം വീട്ടിലെത്തും

കണ്ണൂർ: റെഡ് സോൺ – ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച കണ്ണൂർ ജില്ലയിൽ പൊതു ജനങ്ങൾക്കും പ്രത്യേകിച്ച് നിരീക്ഷണത്തിൽ കഴിയുന്നവർക്കും സഹായഹസ്തവുമായി കണ്ണുർ ജില്ലാ പോലീസ് അമൃതം എന്ന പേരിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഈ പരിപാടിയിലൂടെ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലെ ആളുകൾക്കും അത്യാവശ്യ മരുന്നുകൾ , അവശ്യവസ്തുക്കൾ , ഭക്ഷണ സാധനങ്ങൾ എന്നിവ എത്തിച്ചു നൽകുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന രണ്ട് നമ്പറുകളിലെ വാട്ട് സാപ്പിൽ അവശ്യസാധനങ്ങളുടെ ലിസ്റ്റ് അയച്ചു കൊടുത്താൽ സാധനങ്ങൾ ജനങ്ങളുടെ കൈകളിൽ എത്തിച്ചു നൽകുന്നതാണ്. ലിസ്റ്റ് പ്രകാരം സാധനങ്ങൾ എത്തിച്ചു തരുന്നവർക്ക് ബിൽ തുക കൈമാറിയാൽ മതിയാകും. സർവ്വീസ് ചാർജ്ജ് ഈടാക്കുന്നതല്ല. ലിസ്റ്റ് അയക്കുന്നവർ അവരുടെ അഡ്രസ്സ് , പോലീസ് സ്റ്റേഷൻ , ഫോൺ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. WhatsApp Number
9297927737
9497927680

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: