കണ്ണൂരിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെയുള്ള പോലീസ് നടപടി അവസാനിപ്പിക്കുക: വ്യാപാരി വ്യവസായി സമിതി

കോവിഡ് 19 ന്റെ സാഹചര്യത്തിൽ തുറന്ന് പ്രവർത്തിക്കുന്ന കടകളിൽ അനാവശ്യമായ പോലീസ് ഇടപെടൽ അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപര സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദെഡങ്ങളും പാലിച്ച് കൊണ്ടാണ് പ്രവർത്തിക്കുന്നത്. എന്നാൽ ടൗണുകളിലെ ഹോൾസെയിൽ സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിന് വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. റമദാൻ മാസം ആരഭിച്ചതിനാൽ പഴവർഗ്ഗങ്ങളും ഡ്രൈ ഫ്രൂട്ട് സുകളും കൊണ്ട് വരുന്നതിന് നിത്യേന മാർക്കറ്റുകളിൽ പേകേണ്ടതിനാൽ രാവിലെ 11 മണി വരെയുള്ള സമയങ്ങളിൽ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് സുഗമമായി പോകുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തണമെന്നും, അതുപോലെ ഹോട്ട് സ്പോട്ട് മേഘലകളിലെ കടകളിൽ ഇപ്പോൾ സാധനങ്ങൾക്ക് ക്ഷാമം അനുഭവിക്കുന്നുണ്ട് ഇത്തരം സ്ഥലങ്ങളിൽ ഹോം ഡെലിവറിക്കാവശ്യമായ സാധനങ്ങൾ കടകളിൽ എത്തിക്കുന്നതിനുള്ള സൗകര്യം ചെയ്ത് തരണമെന്നും, ചെറിയ കാരണങ്ങൾ കണ്ട്പിടിച്ച് കടയുടമകളുടെ പേരിൽ കേസും കടകളുടെ താക്കോൽ
എടുത്തു കൊണ്ട് പോകുന്ന സ്ഥിതിയുമാണ് ഉള്ളത്. ചുരുക്കം ചില പോലീസ് ഉദ്യേഗസ്ഥരുടെ ഇത്തരം നടപടികൾ കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിച്ച മാതൃകപരമായ പ്രവർത്തനത്തെ ജനങ്ങളുടെ ഇടയിൽ മോശമായി ചിത്രീകരിക്കപ്പെടുമെന്നും സമിതി പ്രസ്താവനയിലൂടെ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: