കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് പെരിങ്ങത്തൂർ സ്വദേശിക്ക്‌; രോഗബാധ ഉണ്ടായതു സമ്പർക്കത്തിലൂടെ

കണ്ണൂർ : കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് പെരിങ്ങത്തൂർ സ്വദേശിയായ പുരുഷന് . രോഗബാധ ഉണ്ടായതു സമ്പർക്കത്തിലൂടെയാണ്

അതേസമയം കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2711 പേരാണ്. ഇവരില്‍ 120 പേര്‍ ആശുപത്രിയിലും 2591 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 62 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആറ് പേരും ജില്ലാ ആശുപത്രിയില്‍ 22 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 30 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 2762 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2501 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2335 എണ്ണം നെഗറ്റീവാണ്. 261 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 63 എണ്ണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: