40 ദിവസം മുൻപ് വീട് വിട്ടിറങ്ങി മറ്റു ജില്ലകളിൽ സഞ്ചരിച്ച്‌ തോട്ടടയിലെത്തിയ വയോധികനെ ക്വാറന്റൈൻ ചെയ്തു

റിപ്പോർട്ട്: അബൂബക്കർ പുറത്തീൽ

കണ്ണൂർ സിറ്റി: 40 ദിവസം മുൻപ് വീട് വിട്ടിറങ്ങി മറ്റു ജില്ലകളിൽ സഞ്ചരിച്ച വയോധികനെ ക്വാറന്റൈൻ ചെയ്തു. കാസർക്കോട് മൊഗ്രാൽ പുത്തൂർ സ്വദേശിയായ ബിലാൽ മസ്ജിദിന് സമീപം കടവത്ത് ഹൗസിൽ കെ.ഹുസൈൻ (50) ആണ് പൊലിസ് ജില്ലാ ആശുപത്രിയിൽ പരിശോധനക്ക് ശേഷം താണയിലെ ക്വാറന്റൈറിലേക്ക് മാറ്റിയത്. 40 ദിവസം മുമ്പ് കാസർക്കോട് മൊഗ്രാൽ പുത്തൂർ നിന്നും ബസ് മാർഗം കോഴിക്കോട്, മലപ്പുറം എത്തി വിവിധ പള്ളികളിൽ താമസിക്കുകയും തുടർന്ന് ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ കാൽനടയായും മറ്റു വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് ബുധനാഴ്ച തലശേരിയിൽ എത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ കാൽനടയായി
തോട്ടട ഇഎസ്ഐക്ക് സമീപത്തുള്ള പള്ളിയിൽ കണ്ട പരിസരവാസികൾ സിറ്റി പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസുമായി എത്തിയ പൊലിസ് ഇയാളെ കൊറിന്റയിൻ ചെയ്യുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: