ബൈക്കപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന തളിയിൽ സ്വദേശി മരണപ്പെട്ടു

തളിപ്പറമ്പ: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ആന്തൂർ തളിയിൽ ഇരുമ്പ് കല്ലിൻ തട്ട് സ്വദേശി പരേതനായ ഗോവിന്ദന്റെയും കമലയുടെയും മകൻ കോക്കാടൻ ബൈജു (37) ആണ് മരിച്ചത്.

മിനിഞ്ഞാന്ന് രാത്രി 9 മണിയോടെ ബൈജു ഒടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് താഴ്ച്ചയിലെക്ക് മറിയുകയായിരുന്നു ഉടൻ പരിയാരം കണ്ണൂർമെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അവിവാഹിതനാണ്. സംസ്ക്കാരം ഉച്ചയോടെ തളിയിൽ പൊതു ശമ്ശാനത്തിൽ. സഹോദരങ്ങൾ: ബിജേഷ്, ബിന്ദു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: