ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 25 ദിവസവിശേഷം

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ഏപ്രിലിലെ നാലാമത്തെ വ്യാഴം.. ബാല തൊഴിൽ പരിചയ ദിനം

ലോക മലേറിയ ദിനം.. WHO യുടെ നേത്രത്വത്തിൽ 2007 മുതൽ ആചരിക്കുന്നു.. മലേറിയ നിയന്ത്രണവിധേയമാക്കുന്നതിനു വേണ്ടിയുള്ള ശ്രമം ആണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം..

ലോക ഡി എൻ എ ദിനം.. 1953 ൽ ഇന്നേ ദിവസം ഫ്രാൻസ് ക്രിക്ക്, ജയിംസ് വാട്സൺ എന്നിവർ ചേർന്ന് ഡി എൻ എ യുടെ ഇരട്ട ഹെലിക്സ് രൂപം വിശദീകരിച്ചു ശാസ്ത്ര ലേഖനം പ്രസിദ്ധീകരിച്ചതിന്റെ ഓർമക്ക്..

മാതാപിതാക്കളുടെ ഒറ്റപ്പെടുത്തൽ ബോധവൽക്കരണ ദിനം (PAAD) (Parential Alienation Awareness Day) .. മാതാപിതാക്കൾ വേർപിരിഞ്ഞ് ജീവിക്കുമ്പോൾ കുട്ടികൾക്കു ഉണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങൾ ഓർമിപ്പിക്കുന്നതിനു വേണ്ടിയുള്ള ദിനം..

World penguin day..പെൻഗ്വിനുകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ദിനം..

1859- ബ്രിട്ടൻ – ഫ്രാൻസ് സംയുക്തമായി സൂയസ് കനാൽ പണി തുടങ്ങി..
1886- മനഃശാസ്ത്രത്തിന്റെ പിതാവ്, സിഗ്മണ്ട് ഫ്രോഡ്സ്, വിയന്നയിൽ പ്രാക്ടിസ് ആരംഭിച്ചു..
1901- USA യിൽ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് നിർബ്ബന്ധമാക്കുന്ന പദ്ധതിക്കു ന്യൂയോർക്കിൽ തുടക്കം കുറിച്ചു..
1925- പോൾ വോൻ ഹിൻഡൻബർഗ്, ജർമൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു..
1948… കൊച്ചി പ്രജാമണ്ഡലം പിരിച്ച് വിട്ട് കോൺഗ്രസിൽ ചേർന്നു..
1954- സിലികണിൽ നിന്നും ആദ്യത്തെ സോളാർ ബാറ്ററി നിർമിച്ചതായി ബെൽ ലാബ് പ്രഖ്യാപിച്ചു..
1958- പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ ചിത്രം കേരള നിയമസഭയിൽ അനാച്ഛാദനം ചെയ്തു ..
1960- അമേരിക്കൻ മുങ്ങികപ്പലായ USS ട്രൈറ്റൻ , 60 ദിവസവും 21 മണിക്കൂറും എടുത്ത് ലോകം വലം വയ്ക്കുന്ന ആദ്യ മുങ്ങിക്കപ്പലായി…ക്
1961- ഇന്റഗ്രേറ്റഡ് സർക്യൂട്ടിന്റെ പേറ്റന്റ് റോബർട്ട് നോയിസിന് ലഭിച്ചു..
1962- അമേരിക്കയുടെ റേഞ്ചർ ഉപഗ്രഹം, ചന്ദ്രനിൽ ഇറങ്ങി…
1975- മാരിയോ സോറസിന്റെ സോഷ്യലിസ്റ് പാർട്ടി പോർച്ചുഗൽ തിരഞ്ഞെടുപ്പു ജയിച്ചു..
1977- അടിയന്തിരാവസ്ഥ – രാജൻ കേസ്.. മുഖ്യമന്ത്രി കെ. കരുണാകരൻ രാജി വച്ചു….
1979- ഇസ്രയേലും ഈജിപ്തും തമ്മിലുള്ള സമാധാന കരാർ പ്രാബല്യത്തിലായി..
1982- ഇസ്രായേൽ , സീനായിൽ നിന്നു പൂർണമായി പിന്മാറി
1990- ഹബിൾ ബഹിരാകാശ ദൂരദർശിനി ഭ്രമണപഥത്തിലെത്തി..
1990- മുൻ ഇന്ത്യൻ നായകനും ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരവും തളരാത്ത പോരാളി യുമായ പാതി മലയാളി അനിൽ കുംബ്ലെ അന്താരാഷ്ട്ര ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ചു..
1993- റഷ്യ, ബോറിസ് യെൽസിനെ വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു…
1994- മലേഷ്യൻ രാജാവ് അസ്ലൻ ഷാ രാജി വെച്ചു..
2005- ബൾഗേറിയയും റോമാനിയയും യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള കരാറിൽ ഒപ്പു വെച്ചു…
2015- നേപ്പാളിൽ 7.8 തീവ്രതയുള്ള ഭൂമി കുലുക്കം.. 8000 ലേറെ മരണം

ജനനം
1628- സർ വില്യം ടെമ്പിൾ – ബ്രിട്ടീഷ് നയതന്ത്രജ്ഞനും ഉപന്യാസകാരനും.. ചാൾസ് രണ്ടാമൻ രാജാവിന്റെ ഉപദേഷ്ടാവ്..
1849- ഫെലിക്സ് ക്ലൈൻ. ജർമൻ ഗണിത ശാസ്ത്രജ്ഞൻ .. എർലാംഗർ പ്രോഗ്രാം എന്നറിയപ്പെടുന്ന ആധുനിക ജ്യാമിതിക്ക് രൂപം നൽകി…
1874 – ഗുഗ്ലിമോ മാർക്കോണി… ഇറ്റാലിയൻ ഭൗതിക ശാസ്ത്രജ്ഞൻ. ലോക വാർത്താവിനിമയ രംഗത്തെ വഴിത്തിരിവായ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കമ്പിയില്ലാ കമ്പി എന്ന ആശയ വിനിമയ സംഹിതയ്ക്ക് രൂപം നൽകി.. ഭൗതിക ശാസ്ത്ര നോബൽ ജേതാവ് (1909)..
1906.. പുതുമൈപിത്തൻ. തമിഴ് സാഹിത്യ കാരൻ.. യഥാർഥ പേര് സി. വിരുദാചലം.. പുരോഗമനാശയങ്ങളുടെ വക്താവ്…
1909- വി.ആർ. കൃഷ്ണനെഴുത്തച്ചൻ – സ്വാതന്ത്ര്യ സമര സേനാനി, കൊച്ചി രാജ്യ പ്രജാ മണ്ഡല സ്ഥാപക ജനറൽ സെക്രട്ടറി..
1927- ആൽബർട്ട് ഉദർസോ- ഫ്രഞ്ച് കാർട്ടൂണിസ്റ്റ്.. ആസ്റ്ററിക്‌സ് കാർട്ടൂണിന്റെ തിരക്കഥാകൃത്ത്..
1947.. യോഹാൻ ക്രൈഫ് – ഡച്ച് ഫുട്ബാൾ ഇതിഹാസം..
1952- ഹൈദർ അൽ-അബാദി. ഇറാഖ് പ്രധാനമന്ത്രി (2014-2018)
1958- ടി.എ. റസാഖ് – പ്രശസ്ത മലയാളം തിരക്കഥാ കൃത്ത്.. 1996 ലും 2002ലും മികച്ച കഥയ്ക്കുള്ള കേരള ഫിലിം അവാർഡ് ജേതാവ്…
1969- ഐ.എം വിജയൻ – ഇന്ത്യൻ ഫുട്ബാളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന മലയാളി – തൃശൂർ സ്വദേശി… 2003ലെ അർജുന അവാർഡ് ജേതാവ്..
1970- ശരണ്യ പൊൻവണ്ണൻ – മലയാള ചലച്ചിത്ര നടി.. പഴയ കാല സംവിധായകൻ എ.ബി. രാജിന്റെ പുത്രി…
1989- ഗേധുൻ ചോയ്‌ക്യി നിയ്മാ – 11മത് പഞ്ചൻ ലാമ.

ചരമം
68- വി.മർക്കോസ് – ആഫ്രിക്കയിൽ ക്രിസ്തു മതം സ്ഥാപിച്ചു… അലക്സാന്ദ്രിയയിലെ ആദ്യ പോപ്പ്.
1644- ചോങ്സെൻ – മിങ് രാജവംശത്തിലെ അവസാന രാജാവ്… യുദ്ധത്തിൽ പിടിക്കപ്പെടുമെന്നു ഉറപ്പായപ്പോൾ ആത്മഹത്യ ചെയ്തു..
1744- ആൻഡേഴ്സ് സെൽഷ്യസ് – സ്വീഡിഷ് ശാസ്ത്രജ്ഞൻ,ജ്യോതി ശാസ്ത്രജ്ഞൻ.. ഊഷ്മാവ് അളക്കാനുള്ള സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചു…
1893- ഡോ.ഹെർമൻ ഗുണ്ടർട്ട് – ജർമൻ മിഷനറി- ഭാഷാ പണ്ഡിതൻ – കേരളത്തിൽ സേവനമനുഷ്ഠിച്ചു.. മലയാളാ ഭാഷാ വ്യാകരണം.. ഇംഗ്ലിഷ്-മലയാളം നിഘണ്ടു.. മലയാള ബൈബിൾ എന്നിവ കൈരളിക്ക് സംഭാവന നൽകി..
1960- അമാനുള്ള – മുൻ അഫ്‌ഗാൻ രാജാവ്.. (1919- 1928)
1987- കെ. രാഘവൻ പിള്ള – മലയാള സാഹിത്യ നിരൂപകൻ – എഴുത്തുകാരൻ.. 1969ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി..
1995- കെ. ജി. മാരാർ – കെ. ഗംഗാധര മാരാർ – കണ്ണൂർ സ്വദേശി – ബി.ജെ പി യുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാൾ..
2005- സ്വാമി രംഗനാഥാനന്ദ.. ശ്രീരാമകൃഷ്ണ മിഷന്റെ 13 മത് അദ്ധ്യക്ഷൻ – രണ്ടാം വിവേകാനന്ദൻ എന്നറിയപ്പെടുന്നു…
2009- കലാമണ്ഡലം കേശവൻ – വാദ്യകലാകാരൻ.. സാഹിത്യകാരൻ.. കഥാനായകൻ ഉൾപ്പടെ വിവിധ സിനിമകളിലും അഭിനയിച്ചു..
2014- മേജർ മുകുന്ദ് വരദരാജൻ – കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച യുവ സൈനികൻ… 2014 ൽ രാജ്യം അശോക ചക്രം നൽകി ആദരിച്ചു.
(സംശോധകൻ – കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: