അമൃതാ ടീവി ചീഫ് ഗ്രാഫിക് ഡിസൈനർ പാറാട് സ്വദേശി തിരുവനന്തപുരത്ത് മരിച്ച നിലയിൽ

അമൃതാ ടിവിയുടെ ചീഫ് ഗ്രാഫിക് ഡിസൈനര്‍ പാനൂർ പാറാട് സ്വദേശി താഴെ പുരയിൽ ടിപി സൂരജ് (36). തിരുവനന്തപുരത്തെ വീട്ടിനടുത്ത് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തില്‍ പൊലീസ് കേസെടുത്തു. വിടവാങ്ങിയത് ചലച്ചിത്ര മേളയുടെ സിഗ്നേച്ചര്‍ ഫിലിം അടക്കം ചെയ്ത അസാമാന്യ പ്രതിഭയായിരുന്നു

കണ്ണങ്കോട് ടി.പി.ജി.എം.റിട്ട: ഹെഡ്മാസ്റ്റർ പരേതനായ ടി.പി.സുരേന്ദ്രന്റേയും അതേ സ്കൂളിലെ റിട്ട. അധ്യാപിക രത്നമണിയുടേയും മകനാണ്. ഭാര്യ: സുധ ,മകൻ: ജഗത് ,സഹോദരൻ: വിനീത് (അഡ്വർടൈസിംഗ് കമ്പനി, തിരുവനന്തപുരം)
സംസ്കാരം – വ്യാഴാഴ്ച രാവിലെ 10 ന് പാനൂർ പാറാടുള്ള വീട്ടുവളപ്പിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: