മോട്ടോര്‍വാഹന വകുപ്പിന്‍റെ മിന്നല്‍ പരിശോധന; എട്ട് ബസുകളില്‍ ക്രമക്കേട് കണ്ടെത്തി

കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ എട്ട് ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. കൊച്ചി ഇടപ്പള്ളിയില്‍‌ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മുതലായിരുന്നു പരിശോധന. പരിശോധനയില്‍ നിരവധി ബസുകള്‍ക്കു റൂട്ട് പെര്‍മിറ്റും ബുക്കിംഗ് ഓഫീസു കള്‍ക്ക് ലൈസന്‍സും ഇല്ലെന്നു കണ്ടെത്തി. അനധികൃതമായി ചരക്ക് കടത്തിയ ബസുകള്‍ക്കും മോട്ടോര്‍ വാഹന വകുപ്പു നടത്തിയ പരിശോധനയില്‍ പിഴയിട്ടു. ഇതിനൊപ്പം ജില്ലയിലെ വിവിധ ചെക്ക്പോസ്റ്റുകളില്‍ പരിശോധന നടത്തിവരികയാണ്.

കഴിഞ്ഞ ദിവസം മോട്ടോര്‍വാഹന വകുപ്പ് തിരുവനന്തപുരത്തു നടത്തിയ പരിശോധനയില്‍ 23 ടൂറിസ്റ്റ് ബസുകള്‍ക്കാണ് പിഴ ചുമത്തിയത്. പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയ്ക്ക് 5000 രൂപ വീതം പിഴ ഈടാക്കി. പിഴ ചുമത്തപ്പെട്ട ആറു വാഹനങ്ങള്‍ യാത്രക്കാരെ മര്‍ദിച്ച കല്ലട ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. സംസ്ഥാനത്തു നിന്നു കര്‍ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകളില്‍ പലതും നിയമാനുസൃതമല്ല സര്‍വീസ് നടത്തുന്നതെന്ന ആക്ഷേപം നേരത്തെതന്നെ ഉയര്‍ന്നിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: