ചേലേരി മരുതിയോട്ട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ശനിയാഴ്ച മുതൽ

ചേലേരി: വളവില്‍ചേലേരി മരുതിയോട്ട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്രത്തിലെ പ്രാർത്ഥനാ കളിയാട്ട മഹോത്സവം 2019 ഏപ്രിൽ 27, 28 ശനി ഞായർ (മേടം 13, 14) തീയ്യതികളിലായി ആഘോഷിക്കുന്നു.

ഏപ്രിൽ27 ശനിയാഴ്ച രാവിലെ 9 മണിക്ക് ഗണപതി ഹോമവും,വിശേഷാൽ പൂജയും തുടര്‍ന്ന് സന്ധ്യക്ക് 6.30ന് സന്ധ്യാവേല, 7 മണിക്ക് തോട്ടുംകര ഭഗവതിയുടെ തോറ്റം. തുടര്‍ന്ന് ധര്‍മ്മദൈവത്തിന്‍െറ വെള്ളാട്ടം. രാത്രി 8.30 മണിക്ക് പ്രസാദ സദ്യ.

ഏപ്രിൽ28 (മേടം 14) ഞായറാഴ്ച 1 മണിക്ക് തോട്ടുംകര ഭഗവതിയുടെ കൊടിയിലതോറ്റം, പുലര്‍ച്ചെ 4.30ന് ധര്‍മ്മദൈവത്തിന്‍െറ പുറപ്പാട്. തുടര്‍ന്ന് 5 ന് തോട്ടുംകരഭഗവതിയുടെ പുറപ്പാട്, രാവിലെ 8 മണിക്ക് വടക്കേബാവ് കര്‍മ്മത്തോടെ സമാപനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: