പറശ്ശിനി റോഡിൽ സിപിഐ എം പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

മയ്യിൽ : നണിയൂർ നമ്പ്രം പറശ്ശിനി റോഡിൽ സി.പി.ഐ എം പ്രവർത്തകന്റെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അരിമ്പ്ര വായനശാലക്ക് സമീപത്തു നിന്നും ആരംഭിച്ച പ്രകടനം പറശ്ശിനി റോഡിൽ സമാപിച്ചു. പൊതുയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്തു. എ ടി ചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ചന്ദ്രൻ, ബിജു കണ്ടക്കൈ, കെ സി സോമൻ നമ്പ്യാർ, എ ബാലകൃഷ്ണൻ, പി ബാലൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി പി മനോഹരൻ സ്വാഗതം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: