“മനസ്സിന്റെ ആകർഷണ ശക്തി അഥവാ ലോ ഓഫ് അട്ട്രാക്ഷൻ ഉപയോഗിച്ച് ജീവിതത്തിൽ എങ്ങനെ വിജയിക്കാം” എന്ന വിഷയത്തിൽ സൗജന്യ മന:ശാസ്ത്ര ശില്പശാല ഏപ്രിൽ 28 ന്.

മനസ്സിൽ തീവ്രമായി ആഗ്രഹിക്കുന്നത് എന്തും നേടിയെടുക്കാൻ സാധിക്കുമെന്ന് ഏവർക്കും അറിയാവുന്ന സത്യമാണ്. മനസ്സിന്റെ ഈ ശക്തിയെ ആണ് “മനസ്സിന്റെ ആകർഷണ ശക്തി” അഥവാ “ലോ ഓഫ് അട്ട്രാക്ഷൻ” എന്ന് പറയുന്നത്. ഈ ശക്തി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കിയാൽ ജീവിതത്തിൽ മനസ്സുകൊണ്ടാഗ്രഹിക്കുന്നതെന്തും നേടിയെടുക്കാൻ സാധിക്കും എന്നാണ് ഈ തത്വം പ്രസ്താവിക്കുന്നത്. മനസ്സിന്റെ സുശക്തമായ ഈ കഴിവിനെ ജീവിതത്തിൽ സന്തോഷവും ആരോഗ്യവും സമ്പൽസമൃദ്ധിയും ഒക്കെ നേടാനായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് ഈ ശില്പശാലയിൽ പരിശീലിപ്പിക്കുന്നത്.

ഏപ്രിൽ 28 ന് കണ്ണൂർ പോലിസ് സൊസൈറ്റി ഹോളിൽ ഉച്ചകഴിഞ്ഞ് 2.00 മുതൽ 5.30 വരെ നടക്കുന്ന ഈ ശില്പശാല നയിക്കുന്നത് ലീപ്പ് സെന്ററിലെ സൈക്കോളജിസ്റ്റായ ഡോ കെ. ജി. രാജേഷ് ആയിരിക്കും.

ശില്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9388776640; 8089279619 എന്നീ നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: