സഹജസ്നേഹത്തിൻറെ ഉദാത്ത മാതൃകയായി പ്രവാസിയുടെ സൗജന്യകുടിവെള്ളം. " ഇത് നന്മയുടെ നീരുറവ "

മുഴപ്പിലങ്ങാട്;സ്വന്തം വീടിന് മുന്നിൽ ഏവർക്കും ഉപകാരപ്രദമായ രീതിയിൽ കുടിവെള്ള സഞ്ചീകരണമൊരുക്കി പരസ്നേഹത്തിൻറെ ഉദാത്ത മാതൃകയായി മുഴപ്പിലങ്ങാട്ടെ എം.സി.ഷുക്കൂർ

 രണ്ടുവർഷത്തിനടുത്തായി  ഇദ്ദേഹം ഈ പദ്ധതി വീടിന് മുന്നിൽ നടപ്പാക്കിയിട്ട് ഇന്നേവരെ അത് മുടക്കമില്ലാതെ പോവുകയാണ്  നിരവധിആളുകളാണ് ഈ നീരുറവയുടെ ഉപഭോക്താക്കൾ പ്രദേശത്ത് നിർമ്മാണ പ്രവർത്തനത്തിന് വന്നവരുൾപെടെ മുഴപ്പിലങ്ങാട് ബീച്ചിലേക് ദിനേന പോകുന്ന സന്ദർശകർ വരെ  ഇത് ഉപയോഗപ്പെടുത്തുകയാണ് .

വീടിന് മുകളിൽ വാട്ടർ ടാങ്കും മതിലിനോട് ചേർന്ന് 500 ലിറ്റർവരെ വെള്ളം ഫിൽട്ടർ ചെയ്ത് ശേഖരിക്കാൻ പാകത്തിൽ കൂളറും  റോഡിലൂടെ പോകുന്നവർക്ക് ആവശ്യാനുസരണം വെള്ളമെടുക്കാൻ പൈപ് സംവിധാനവും ഒരുക്കിയിട്ടുണ്ട് .

മുഴപ്പിലങ്ങാട് മഠം ബീച്ച് റോഡിലെ ഉമ്മർഗേറ്റിന് മുന്നിലാണ് ഈ പ്രവാസിയുടെ  വീട്  വർഷങ്ങളേറെയായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം  ഒമാനിൽ ബിസിനസ് ചെയ്തുവരികയും   ഒമാനിലെ താജൽ ഫലജ് ഗ്രൂപിൻറെ  മാനേജരുമാണ്  .

കേരളത്തിൽ നിന്നുളളവരുൾപെടെ നിരവധി തൊഴിലാളികൾ ഇദ്ദേഹത്തിൻറെ സ്ഥാപനങ്ങളിൽ ജോലിചെയ്തു വരുന്നു     അത് കൊണ്ട് തന്നെ  നാട്ടിൽ സ്ഥിരമായി ഉണ്ടാവാറില്ല കുടുംബസമേതം ഗൾഫിലാണ് എന്നിട്ടും വീടിന് മുന്നിലെ കുടിവെള്ള പദ്ധതി നടപ്പാക്കി മുറതെറ്റാതെ അതിനെ സംരക്ഷിച്ചു നിർത്തുന്നു .

 ഗൾഫിലെ ജീവിതത്തിലും ജീവ കാരുണ്യപ്രവർത്തനത്തിൽ  സജീവമായ ഇദ്ദേഹം വയനാട് ഇരിട്ടി  മറ്റു മേഖലയിലും സഹപ്രവർത്തകരുമായി സഹകരിച്ച് സൗജന്യ കുടിവെള്ള സംരംഭത്തിൽ ഭാഗമാകാറുണ്ട്  പ്രവാസജീവിതത്തിൽ അവിടെയുള്ള തെരുവുകളിൽ  അറബികൾ ഇത്തരത്തിൽ വീടിന് മുന്നിൽ കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നത് കണ്ടതും പ്രചോദനമായി എന്ന് ഷുക്കൂർ പറയുന്നു  .

ഗൾഫിലും നാട്ടിലും ഇത്തരത്തിൽ നിസ്വാർഥവും നിശബ്ദവുമായ പൊതുപ്രവർത്തനമാണ് ഈ പ്രവാസിയുടേത്  മമ്മാക്കുന്നിലെ പരേതനായ കലന്തൻഹാജിയുടെ നാലു മക്കളിൽ  മൂത്ത മകനാണ് ഷുക്കൂർ മജീദ്,റഷീദ്,സത്താർ,എന്നീ മറ്റു സഹോദരൻമാരും  പ്രവാസികളാണ്   ഭാര്യ  സുബൈദ.
കടപ്പാട് :മാധ്യമം

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: