വാഹനാപകടത്തിൽ ബാങ്ക് ജീവനക്കാരൻ മരിച്ചു.

0

എളയാവൂർ: വാഹന അപകടത്തിൽ കണ്ണൂർ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരൻ മരിച്ചു. മുണ്ടേരി പടന്നോട്ട് ഏച്ചൂർ കോട്ടംറോഡിൽ മലയൻചാൽ ഹൗസിൽ ബാലകൃഷ്ണൻ്റെയും രമണിയുടെയും മകൻ എം.സി.ബിജുവാണ് (38) മരിച്ചത്. ഇന്നലെ രാത്രി 9 ഓടെ എളയാവൂർ ബാങ്കിനു സമീപമാണ് അപകടം. ബൈക്കിൽ ഒരു കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിച്ചു. നാട്ടുകാർ കണ്ണുർ എ കെ ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി. പരിശോധനയടക്കം ഇന്ന് നടക്കും. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ജിതിന.
മക്കൾ: ആത്മിക, അലംകൃത.
സഹോദരങ്ങൾ: ഷൈജു,
ഷിജു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: