സമ്പൂർണ്ണ അടച്ചുപൂട്ടൽ ലംഘനം: അറസ്റ്റിലായത് 2535 പേർ; 1636 വാഹനങ്ങൾ കസ്റ്റഡിയിൽ

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2535 പേരെ അറസ്റ്റു ചെയ്തു. 1636 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. നിയമം കർശനമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ആളില്ലാത്ത ഇടങ്ങളായി മാറണം. നാടാകെ നിശ്ചലമാകണം. പൂര്‍ണസമയവും വീട്ടില്‍ കഴിയണം. പോലീസ് ആണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ അതേപോലെ പാസോ കൈയില്‍ കരുതണം.അത്യാവശ്യഘട്ടത്തില്‍ വാഹനയാത്ര നടത്തുമ്പോള്‍ രോഗിക്കൊപ്പം ഒരാള്‍ മതിയെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് അപ്രായോഗികമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: