ഇനി ‍ പാസോ കാര്‍ഡോ ഇല്ലാതെ പുറത്തിറങ്ങാൻ ആവില്ല; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 പടരുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോവേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യ സേവനങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരുണ്ട്. അവര്‍ക്ക് ഐ.ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ജില്ലാ ഭരണസംവിധാനം താല്ക്കാലിക തിരിച്ചറിയില്‍ കാര്‍ഡ് നല്‍കണം. ഇതിന് ഓണ്‍ ലൈനില്‍ അപേക്ഷ സ്വീകരിച്ച് ഉടന്‍ കാര്‍ഡുകള്‍ നല്‍കുന്ന സംവിധാനം ഒരുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
നിയന്ത്രണം ശക്തമാക്കുന്നതിനൊപ്പം തന്നെ ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രോഗം പകരുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ആളില്ലാത്ത ഇടങ്ങളായി മാറണം. നാടാകെ നിശ്ചലമാകണം. പൂര്‍ണസമയവും വീട്ടില്‍ കഴിയണം. പോലീസ് ആണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ അതേപോലെ പാസോ കൈയില്‍ കരുതണം.
അത്യാവശ്യഘട്ടത്തില്‍ വാഹനയാത്ര നടത്തുമ്പോള്‍ രോഗിക്കൊപ്പം ഒരാള്‍ മതിയെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് അപ്രായോഗികമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: