സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ റേഷൻ

സംസ്ഥാനത്തെ 87 ലക്ഷം വരുന്ന റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിൽ എ.എ.വൈ കുടുംബങ്ങൾക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ ലഭിക്കും. മുൻഗണനാ വിഭാഗം (പിങ്ക് കളർ) കാർഡുകൾക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കുന്ന ധാന്യം ഒരാളിന് അഞ്ച് കിലോ വീതം സൗജന്യമായി ലഭിക്കും. മുൻഗണനേതര വിഭാഗം കാർഡുകൾക്ക് (നീല, വെള്ള) കാർഡ് ഒന്നിന് മിനിമം 15 കിലോ സൗജന്യമായി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.