കണ്ണൂർ ടൗണിലെ പോലീസുകാർക്കും പൊതു ജനങ്ങൾക്കും ബ്ലഡ് ഡോണേഴ്സ് കേരള (BDK) മാസ്ക്ക് വിതരണം ചെയ്തു

കണ്ണൂർ ടൗണിലെ പോലീസുകാർക്കും പൊതു ജനങ്ങൾക്കും ബ്ലഡ് ഡോണേഴ്സ് കേരള ( ബി ഡി കെ) മാസ്ക്ക് വിതരണം ചെയ്തു കണ്ണൂർ ടൌൺ സ്റ്റേഷൻ, സിറ്റി , കണ്ണൂരിൽ ഡ്യൂട്ടി ഉള്ള പോലീസ്ക്കാർ, പൊതു ജനങ്ങൾ എന്നിവർക്ക് ആണ് മാസ് വിതരണം ചെയ്തത് ഏകദേശം 300 ൽ പരം ജയിൽ നിർമിത മാസ്ക്ക്കൾ ആണ് വിതരണം ചെയ്തത് മാസ്ക്ക് വിതരണത്തിന് സ്റ്റേറ്റ് രക്ഷാധികാരി നൗഷാദ് ബയക്കാൽ, കണ്ണൂർ താലൂക്ക് പ്രസിഡന്റ് മുബാരിസ് കണ്ണപുരം, താലൂക്ക് ജനറൽ സെക്രട്ടറി സ്വാരൂപ് കേശവൻ ചിറക്കൽ, അനൂപ് തവര, സജീർ മാവിലായി എന്നിവർ നേതൃത്വം നൽകി
രാവിലെ നടന്ന പ്രഭാത ഭക്ഷണ വിതരണത്തിന് ജില്ലാ പ്രസിഡന്റ് സജിത്ത് വി പി, സെക്രട്ടറി അഖിൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി 150 ൽ പരം ഭക്ഷണ പൊതികൾ ആണ് തെരുവിൽ വിതരണം ചെയിതത്