കേരളത്തിൽ ഇന്ന് 9 കോവിഡ് കേസുകൾ

കേരളത്തിൽ ഇന്ന് 9 പോസിറ്റിവ് കേസുകൾ. ആകെ 12 പേർ രോഗവിമുക്തരായി. മൂന്ന് പേർ എറണാകുളത്ത്, പാലക്കാട് 2, പത്തനം തിട്ട 2 ഇടുക്കി 1 കോഴിക്കോട് 1

നാലുപേർ ദുബായിൽ നിന്ന് എത്തിയവർ. ഒരാൾ യൂ കെ യിൽ നിന്ന് എത്തിയ ആൾ. ഒരാൾ ഫ്രാൻസിൽ നിന്ന് വന്നയാൾ. 3 പേർക്ക് സമ്പർക്കത്തിലൂടെ വന്നത്

സംസ്ഥാനത്ത് ആകെ 112 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 91 പേർ വിദേശത്ത് നിന്നെത്തിയ ഇന്ത്യക്കാരാണ്. 9 പേർ വിദേശികളാണ്. 19 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്. മുൻപ് രോഗം ഭേദമായ 6 പേരും ഇപ്പോൾ രോഗം ഭേദമായ 6 പേരുമടക്കം 12 പേർ രോഗവിമുക്തരായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: