കണ്ണൂർ ജില്ലയിൽ ഇന്നുമുതൽ ദിവസവും പോലീസ് റൂട്ട് മാർച്ച്

കണ്ണൂർ: കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച മുതൽ പോലീസ് റൂട്ട് മാർച്ച് നടത്തും.റൂട്ട് മാർച്ച് ഈ മാസം 31 വരെ തുടരും.കണ്ണൂർ ടൗണിൽ ജില്ലാ ആസ്ഥാനത്തെ സ്പെഷ്യൽ യൂണിറ്റുകൾ ഉൾപ്പെടെ എല്ലാ പോലീസ് സേനാംഗങ്ങളെയും ഉൾകൊള്ളിച്ചുള്ള റൂട്ട് മാർച്ച് നടക്കും.രാവിലെ 10-ന് തുടങ്ങുന്ന മാർച്ചിന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര നേതൃത്വം നല്കും.ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലാണ് ജില്ലയിലെ മറ്റ് പ്രധാനനഗരങ്ങളിലെ റൂട്ട് മാർച്ചുകൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: