ജില്ലയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നത് 7216 പേർ

കൊറോണബാധ സംശയിച്ച് ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 7146 ആയി. 70 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ 33 പേരും തലശ്ശേരി ജനറൽ ആസ്പത്രിയിൽ 14 പേരും ജില്ലാ ആസ്പത്രിയിൽ 23 പേരുമാണുള്ളത്. ഇതുവരെ ജില്ലയിൽനിന്ന് 214 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 154 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ അഞ്ചെണ്ണം പോസിറ്റീവും ബാക്കി നെഗറ്റീവുമാണ്. 60 എണ്ണത്തിൽ ഫലം ലഭിക്കാനുണ്ട്.

ഇതുവരെ കണ്ണൂർ ജില്ലക്കാരായ 16 പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവരിൽ അഞ്ചുപേരുടെ സാമ്പിളുകൾ കണ്ണൂർ ജില്ലയിലെ വിവിധ ആസ്പത്രികളിൽ നിന്നും ഒൻപതെണ്ണം എറണാകുളം ഗവ. മെഡിക്കൽ കോളേജിൽനിന്നുമാണ് പരിശോധനയ്ക്കയച്ചത്. ബെംഗളൂരുവിലെ രാജീവ്‌ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽനിന്ന് ഓരോ സാമ്പിളും പരിശോധിച്ചു. പരിശോധനാഫലം പോസിറ്റീവായ 16-ൽ 15 പേർ നിലവിൽ വിവിധ ആസ്പത്രികളിൽ ചികിത്സയിലാണ്. തുടർഫലങ്ങൾ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒരാൾ നേരത്തേ ആസ്പത്രി വിട്ടിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: