കൊടും വെയിലിൽ വിദ്യാർത്ഥികളെ പുറത്തു നിർത്തിച്ചു ബസ് ജീവനക്കാർ; സംഭവം കണ്ണൂരിൽ

കണ്ണൂർ: സൂര്യാഘാതം ഉൾപ്പെടെ ഉള്ള മുന്നറിയിപ്പുകൾ കാലാവസ്ഥ ഗവേഷണ കേന്ദ്രങ്ങൾ നൽകുമ്പോഴും ജില്ലയിലെ ബസ് സ്റ്റാന്റുകളിൽ വിദ്യാർത്ഥികളെ പൊരി വെയിലിൽ നിർത്തിച്ചു കൊണ്ട് വിദ്യാർത്ഥികളുടെ ജീവന് വില പറയുകയാണ് സ്വകാര്യ ബസ് ജീവനക്കാർ. ബസുകൾ പുറപ്പെടും വരെ വിദ്യാർത്ഥികൾ പൊരിവെയിലിൽ നിൽക്കണമെന്ന നിബന്ധനയാണ് സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഇന്ന് ഉച്ചയ്ക്കു മട്ടന്നൂരിൽ KL 58 S 8879 നമ്പർ ലക്ഷ്യ ബസ്സാണ് വിദ്യാർത്ഥികളെ പൊരി വെയിലിൽ നിർത്തിച്ചത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: