വിദ്യാനികേതൻ ജില്ലാ മാതൃസംഗമം നടത്തി

കണ്ണൂർ: ദേശീയ വിദ്യാഭ്യാസ പ്രസ്ഥാനമായ വിദ്യാഭാരതിയുടെ കേരള ഘടകം ഭാരതീയ വിദ്യാനികേതന്റെ കണ്ണൂർ ജില്ലാ മാതൃഭാരതി മാതൃസംഗമം നടന്നു. കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ നടന്ന സംഗമം മാതൃഭാരതി ജില്ലാ പ്രസിഡന്റ് സജിന കൂടാളിയുടെ അദ്ധ്യക്ഷതയിൽ എ.പി.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യഭാരതി ദേശീയ ജോ: സിക്രട്ടറി എൻ.സി.ടി.രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി, മാതൃഭാരതി സംസ്ഥാന സംയോജക് രാമൻ ചാലക്കുടി, ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് അജയകുമാർ മീനോത്ത്, ജില്ലാ സിക്രട്ടറി എ.പത്മനാഭൻ, എം.പി.ബാലൻ മാസ്റ്റർ, പി. നവജീവൻ, എ.രാജൻ മാസ്റ്റർ , പ്രമോദ് കുന്നാവ്, സജീഷ് ബാബു, പ്രതിഭ ടീച്ചർ, ഷീജ കൂടാളി തുടങ്ങിയവർ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി ആയിരക്കണക്കിന് അമ്മമാർ പങ്കെടുത്ത സംഗമം ജില്ലയിലെ വിദ്യാനികേതന്റെ മാതൃ ശക്തി വിളിച്ചോതുന്നതായിരുന്നു. വിവിധ വിദ്യാലയങ്ങളുടെ ഭജന, തിരുവാതിരക്കളി, കോൽക്കളി തുടങ്ങിയ കലാപരിപാടികൾ മാതൃസംഗമത്തിന് മാറ്റുകൂട്ടുന്നതായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: