വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു മു​ങ്ങി​യ ഡ്രൈ​വ​ർ കു​ടു​ങ്ങി

ക​ണ്ണൂ​ർ: വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ശേ​ഷം വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തെ മു​ങ്ങി​യ ഡ്രൈ​വ​റെ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടി. ച​ട്ടു​ക​പ്പാ​റ​യി​ലെ പി.​കെ. മെ​ഹ​റൂ​ഫി (32) നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ ട്രാ​ഫി​ക് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഴീ​ക്കോ​ട് കൊ​ട്ടാ​ര​ത്തും​പാ​റ​യി​ലെ ച​ക്ക​ര​യ​ൻ വ​ത്സ​ൻ (56) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ 15ന് ​രാ​ത്രി 7.30നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ക​ണ്ണൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തു​നി​ന്ന് കാ​ൾ​ടെ​ക്സ് ജം​ഗ്ഷ​നി​ലേ​ക്ക് വ​ൺ​വേ തെ​റ്റി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ബൊ​ലേ​റോ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. പ​രി​ക്കേ​റ്റ വ​ത്സ​നെ മ​റ്റൊ​രു​വാ​ഹ​ന​ത്തി​ൽ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം മെ​ഹ​റൂ​ഫ് മു​ങ്ങു​ക​യാ​യി​രു​ന്നു. ഫോ​ൺ​ ന​ന്പ​റോ വി​ലാ​സ​മോ മ​റ്റു വി​വ​ര​ങ്ങ​ളോ ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പോ​ലീ​സി​ന്‍റെ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ൽ​കി. ഇ​തി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ട്രാ​ഫി​ക് എ​സ്ഐ എം.​രാ​ജേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷി​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഇ​ന്ന​ലെ മെ​ഹ​റൂ​ഫി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മി​ത​വേ​ഗ​ത്തി​ലും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: