കണ്ണൂർ തോട്ടടയിൽ വാഹനാപകടം ഒരാൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ തോട്ടടയിൽ വാഹനാപകടം
തോട്ടട എസ്.എൻ. കോളേജിന് സമീപമാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും വരികയായിരുന്ന മാരുതി ഡിസൈർ കാർ ആക്ടിവ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനായ എടക്കാട് സ്വദേശി പ്രജീഷ് (31) നെ ഗുരുതര പരിക്കുകളോടെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവറുടെ അശ്രദ്ധയാണ്  അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: