വയക്കര ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ തീ പിടുത്തം

പയ്യന്നൂർ: വയക്കര ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ തീ പിടുത്തം.
മുകൾ നിലയിലാണ് തീ പിടുത്തമുണ്ടായത് . നിമിഷങ്ങൾക്കകം പെരിങ്ങോം ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും ആംബുലൻസും സ്ഥലത്തെത്തി കുടുങ്ങിക്കിടക്കുന്ന കുട്ടികളെ നിമിഷങ്ങൾക്കകം ലാഡർ വഴിയും ചെയർ നോട്ട് വഴിയും താഴെ എത്തിച്ചു.
അപകടം പറ്റിയവരെ ആംബുലൻസിൽ ഹോസ്പിഅറ്റലിലേക്ക് കൊണ്ട് പോയി.ചിലർ ക്ക് പ്രഥമ സുശ്രൂഷ നൽകുന്നു. എല്ലാം സംഭവിക്കുന്നത് നിമിഷങ്ങൾക്കുള്ളിലായിരുന്നു.പുറത്തെത്തിച്ച കുട്ടികളെ മുന്നിൽ നിർത്തി അഗ്നി ശമന സേനാംഘങ്ങൾ വിദ്യാർത്ഥികൾക്ക് അഗ്നി സുരക്ഷയുടെ പാഠങ്ങൾ പകർന്നു നൽൽകി അതുവരെ സംഭവിച്ചത് മോക്ക് ഡ്രില്ലിെൻറ ഭാഗമാണെന്നറിഞ്ഞതോടെ കുട്ടികളിലും അധ്യാപകരിലും തങ്ങി നിന്ന ഭീതി അകന്നു.
പെരിങ്ങോം ഫയർ സ്റ്റേഷനും വയക്കര ഹയർ സെക്കണ്ടറി സ്കൂൾ സൗഹൃദ ക്ലബ്ബും ബസ് തൊഴിലാളികളുടെ സംരംഭമായ ഫസ്റ്റ് ബെൽ ആംബുലൻസ് സർവീസും സംയുക്തമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. സ്റ്റേഷൻ ഓഫീസർ സി പി രാജേഷ് നേതൃത്വം നൽകി. അസ്സി: സ്റ്റേഷൻ ഒഫീസർ സി പി ഗോകുൽ ദാസ്, സ്കൂൾ പ്രിൻസിപ്പാൾ പി പി സുനിത കുമാരി, ഹെഡ് മിസ്ര്വസ് വി കെ ശ്രീലത, പി ടി എ പ്രസിഡണ്ട് കെ രാജൻ, സൗഹൃദ കോ ഓഡിനേറ്റർ കെ അജിത, സീനിയർ അസിസ്റ്റൻറ എ കെ റജീന, മറ്റ് ഫയർ സർവീസ് ഉദ്യോഗസ്ഥരായ കെ കെ വി ഗണേശൻ, ബാബു അയോടൻ, പി വി ലതേഷ്, എം സിനോജ്, കെ ഗോപി, കെ വി വിപിൻ, യു വിനീഷ്, അരുൺ കെ നമ്പ്യാർ, പി വി ഷൈജു, എ രാമകൃഷ്ണൻ, പി സി മാത്യു, പി എം ജോസഫ്, സോണിയ ബിജു, പി എൻ ഓമന, സിവിൽ ഡിഫൻസ് അംഗങ്ങളായ സി ലക്ഷ്മണൻ, എ വി നാരായണൻ, പി ജി രാജേഷ്, എ വി പ്രണവ്, ഡബിൽ ബെൽ ഡ്രൈവർ സി എച്ച് നജീബ് എന്നിവരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: