വിസ്ഡം പുസ്തകമേള; സംഘാടക സമിതി രൂപീകരിച്ചു.

കിണവക്കൽ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൂത്തുപറമ്പ് മണ്ഡലത്തിൽ സംഘടിപ്പിക്കപ്പെടുന്ന വിസ്ഡം പുസ്തകമേളയുടെ സംഘാടക സമിതി യോഗം രൂപീകരിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിസ്ഡം ബുക്സ് പുറത്തിറക്കിയ മുഴുവൻ പുസ്തകങ്ങളും പുസ്തകമേളയിൽ ലഭ്യമാകും. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് മദനി സംഘാടക സമിതി രൂപീകരണ യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. 2022 മാർച്ച് 17, 18, 19 തീയതികളിലായി കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ പുസ്തക മേള സംഘടിപ്പിക്കും.
പുസ്തക മേളയോടനുബന്ധിച്ച് പീസ് റേഡിയോ കൗണ്ടർ, വീഡിയോ പ്രദർശന ഹാൾ, വിസ്ഡം അലൈവ് കൗൺസലിംഗ് ഡെസ്ക്, ക്രിയേറ്റീവ് ഡെസ്ക് തുടങ്ങിയ വ്യത്യസ്തങ്ങളായ സംവിധാനങ്ങൾ പുസ്തകമേള നോടനുബന്ധിച്ച് ഒരുക്കും. മൂന്ന് ദിവസങ്ങളിലും പ്രമുഖ പണ്ഡിതന്മാരുടെ സായാഹ്ന പ്രഭാഷണങ്ങളും ഉണ്ടാകും.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൂത്തുപറമ്പ് മണ്ഡലം ട്രഷറർ സിദ്ദീഖ് ഒ വി അദ്ധ്യക്ഷം വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി റഫീഖ് സി പി, വിസ്ഡം യൂത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് ശബീർ എം കെ, വിസ്ഡം യൂത്ത് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് റാഷിദ് സ്വലാഹി, വിസ്ഡം സ്റ്റുഡൻസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അബ്ബാസ് ഹാമിദ് തുടങ്ങിയവർ സംസാരിച്ചു. ഫിറോസ് കണ്ണവം നന്ദി പറഞ്ഞു.