വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം-എസ്ഡിപിഐ

0

2022 ഏപ്രില്‍ മുതല്‍ ഗാര്‍ഹിക വൈദ്യുതി നിരക്ക് ഉള്‍പ്പെടെ കുത്തനെ വര്‍ധിപ്പിക്കാനുള്ള നടപടിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്ന് എസ്ഡിപിഐ മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് ആവശ്യപ്പെട്ടു . വളപട്ടണം കെ. എസ്. ഇ. ബി ഓഫീസിലേക്ക് വളപട്ടണം ചിറക്കൽ പഞ്ചായത്ത്‌ കമ്മിറ്റികൾ സംയുക്തമായി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

കേന്ദ്ര സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മൂലവും കോവിഡ് പ്രതിസന്ധിയും സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും തൊഴിലില്ലായ്മയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്ന സമയമാണിത്.

ഈ പ്രതിസന്ധിക്കിടെ കൂനിന്മേല്‍ കുരുവെന്ന പോലെ വൈദ്യുതി നിരക്ക് വര്‍ധന കൂടി താങ്ങാനുള്ള ശേഷി സാധാരണ ജനങ്ങള്‍ക്കില്ല. വൈദ്യുതി നിരക്കിനൊപ്പം ഫിക്‌സഡ് ചാര്‍ജ് കൂടി വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ജനവിരുദ്ധമാണ്.

വീടുകള്‍ക്ക് 19.8 ശതമാനവും ചെറുകിട വ്യവസായങ്ങള്‍ക്ക് 21 ശതമാനവും വന്‍കിട വ്യവസായങ്ങള്‍ക്ക് 13 ശതമാനവും ഫിക്സഡ് ചാര്‍ജ് കൂട്ടാനുള്ള നീക്കം വലിയ പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യാപാര മേഖലയെ ഗുരുതരമായി ബാധിക്കയും സ്ഥാപനം അടച്ചുപൂട്ടലിലേക്ക് എത്തിക്കയും ചെയ്യും.

പ്രകൃതി ക്ഷോഭങ്ങള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന കാര്‍ഷിക മേഖലയെ മറ്റൊരു ദുരന്തത്തിനിരയാക്കുന്ന തരത്തിലാണ് ഇവിടെ നിരക്കുവര്‍ധന അടിച്ചേല്‍പ്പിക്കുന്നത്. കൃഷി ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷന് പ്രതിമാസം 10 രൂപയില്‍ നിന്ന് 25 രൂപയാക്കി ഫിക്‌സഡ് ചാര്‍ജും യൂണിറ്റിന് 2.80 ല്‍ നിന്ന് 3.30 ലേക്ക് നിരക്കും വര്‍ധിപ്പിക്കാനുള്ള നീക്കം ഈ മേഖലയുടെ നാശത്തിന് വഴിയൊരുക്കും.

കോടിക്കണക്കിന് രൂപ വൈദ്യുതി കുടിശ്ശിഖ നല്‍കാനുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും അത് തിരിച്ചുപിടിച്ച് ബോര്‍ഡിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം സാധാരണ ജനങ്ങളെ കൊള്ളയിക്കാനുള്ള നീക്കം അനുവദിക്കാനാവില്ല. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വൈദ്യുതി ചാര്‍ജ് കുടിശ്ശിഖയിനത്തില്‍ പിരിഞ്ഞു കിട്ടാനുള്ളത് ഏകദേശം 3000 കോടി രൂപയാണ്. ഇതില്‍ 1800 കോടിയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കാനുള്ളതാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നു പിരിഞ്ഞു കിട്ടാനുള്ളത് 1200 കോടിയാണ്.

ജനജീവിതം ദുസ്സഹമാക്കുന്ന വൈദ്യുതി നിരക്ക് വര്‍ധന ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍
ഉപേക്ഷിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

SDPI ചിറക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ് ഷാഹുൽ ഹമീദ് കാട്ടമ്പള്ളി, സെക്രട്ടറി റഫീഖ്‌ എം.ടി., SDPI വളപട്ടണം പഞ്ചായത്ത്‌ പ്രസിഡന്റ് സിദ്ദീഖ്, സെക്രട്ടറി ഫിറോസ് മിൽറോട് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading