കണ്ണൂർ- പയ്യന്നൂർ റൂട്ടിലെ സ്വകാര്യ ബസ്സ് സമരം പിൻവലിച്ചു

പയ്യന്നൂർ: ബസ് ജീവനക്കാരെ ഒരു കൂട്ടം ആൾക്കാർ ചേർന്ന മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലേയും ഇന്നുമായി നടത്തിവന്ന മിന്നൽ പണിമുടക്ക് വലിച്ചു. തളിപ്പറ ആർഡിഒ വിളിച്ചു ചേർത്ത യോഗത്തിലാണ് പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്. ഇന്ന് രണ്ട് തവണ ചർച്ചയുണ്ടായിരുന്നു ആദ്യത്തെ ചർച്ച തീരുമാനമാകാതെ ഇറങ്ങിപ്പോവുകയായിരുന്നു, പിന്നീട് ആർഡിഒ വീണ്ടും വിളിച്ച് ചേർത്ത യോഗത്തിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ജീവനക്കാരെ മർദ്ദിച്ച 2 പേര്‍ക്കെതിരെ കേസെടക്കും. ജീവനക്കാരെ ആക്രമിച്ച രണ്ട് പേർക്ക് എതിരെ കേസെടുക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സമരം അവസാനിച്ചത്