കർണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ

കുമ്പള:സ്കൂട്ടറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യ ശേഖരവുമായി യുവാവ് അറസ്റ്റിൽ. നെയ് മുഗർ സ്വദേശി സീതാരാമറായിയെ (36)യാണ് റേഞ്ച് ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെകർ ജോസഫും സംഘവും അറസ്റ്റു ചെയ്തത്.ബാഡൂറിൽ വെച്ച് വാഹന പരിശോധനക്കിടെയാണ് മുൻ അബ്കാരി കേസിലെ പ്രതി കൂടിയായ ഇയാളെ കെ.എൽ.14.ടി.285 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 180 മില്ലിയുടെ 101 കുപ്പി കർണ്ണാടക മദ്യ ശേഖരവുമായി പിടികൂടിയത്.
റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ സിജു കെ , വിനോദ് കെ , അഖിലേഷ് എം.എം., എ.കെ.നസിറുദീൻ , ഡ്രൈവർ വിജയൻ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: