സ്വകാര്യ കെട്ടിട നിർമ്മാണകരാറുടെ (PB CA)കണ്ണൂർ ജില്ലാ സമ്മേളനം 27 ഞായറാഴ്ച

പയ്യന്നൂർ: കേരളത്തിലെ സ്വകാര്യ കെട്ടിട നിർമ്മാണമേഖലയിലെ കരാറുകാരുടെ സംഘടന (പി.ബി.സി.എ.) യുടെ കണ്ണൂർ ജില്ലാ സമ്മേളനം പയ്യന്നൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.27 ന് രാവിലെ 11 മണിക്ക്പയ്യന്നൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ കെ.കെ.ബാലകൃഷ്ണൻ നഗറിൽ സി പി എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും.സി.മോഹനൻ അധ്യക്ഷത വഹിക്കും.ചടങ്ങിൽ സ്ഥാപക നേതാക്കളെ ടി ഐ.മധുസൂദനൻ എം.എൽ.എ.ആദരിക്കും.സംസ്ഥാന രക്ഷാധികാരി ടി. കൃഷ്ണൻ, സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പൻ, രക്ഷാധികാരികളായ എം.ആനന്ദൻ, എം.പ്രസാദ്, ജനറൽ സെക്രട്ടറി കെ.പ്രദീപൻ, സംസ്ഥാന പ്രസിഡണ്ട് സി.കെ.വേലായുധൻ, സെക്രട്ടറി കെ.മുരളീധരൻ, ജില്ലാ പ്രസിഡണ്ട് സി.മോഹനൻ, സെക്രട്ടറി ടി. മനോഹരൻ, വി.കെ.സന്തോഷ് കുമാർ എന്നിവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി.വി.കുഞ്ഞപ്പൻ, ടി.മനോഹരൻ, സി.മോഹനൻ, സി. വി.ശശി, കെ.അശോകൻ, വി.കെ.സന്തോഷ് കുമാർ, കെ.ജീവൻ, കെ.ഷൈബു എന്നിവർ പങ്കെടുത്തു.